
ബംഗളൂരു: ബംഗളൂരുവിൽനിന്നു ചെന്നൈയിലേക്ക് പുറപ്പെട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ഐരാവത് ബസിൽ തീപിടിത്തം. ചെന്നൈയ്ക്കു സമീപം ശനിയാഴ്ച രാവിലെ ഒൻപതിനായിരുന്നു അപകടം. തീപിടിത്തത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും 43 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.ബസിന്‍റെ എൻജിന്‍റെ ഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും കർണാടകത്തിൽനിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി ബസ് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ ഓക്ടോബറിലും കർണാടകയുടെ ഐരാവത് ബസിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. 45 യാത്രക്കാരുമായി ആന്ധ്രപ്രദേശിലേക്ക് പോയ ബസ് മഹ്ബൂബിൽ വച്ച് തീപിടിക്കുകയായിരുന്നു.