Kerala, News

ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീം കോടതിയിൽ

keralanews mariam rasheeda and fauzia hassan in supreme court seeking compensation in isro scam case

കൊച്ചി : ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഈ തുക അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച മുൻ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെ ഗൂഢാലോചന കേസിൽ പ്രതിചേർത്തുകൊണ്ടാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഈ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണം എന്നാണ് ഇവരുടെ ആവശ്യം.രണ്ട് പേരുടെയും ആവശ്യം സിബിഐ സുപ്രീം കോടതിയെ അറിയിക്കും. മൂന്നരവർഷത്തോളം വിചാരണപോലും ഇല്ലാതെ ജയിൽക്കിടന്നെന്നും തുടർന്നുളള സ്വൈര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹർജിയിലുളളത്.

Previous ArticleNext Article