Kerala, News

മരട് സ്കൂൾ വാൻ അപകടം;ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

keralanews marad school van accident drivers license will be canceled

കൊച്ചി:മരടിൽ അപകടത്തിൽപ്പെട്ട സ്കൂൾ വാനിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.അപകടത്തിൽപ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസൻസിനും ബാഡ്ജിനും കാലാവധിയുണ്ട്. പ്രാഥമിക നിഗമനത്തിൽ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എറണാകുളം ആർടിഒ റെജി പി. വർഗീസ് പറഞ്ഞു.രണ്ടാം ഗിയറില്‍, 20 കിലോമീറ്റര്‍ വേഗതയില്‍ സാവധാനം തിരിയേണ്ട വളവ് ഡ്രൈവര്‍ അമിത വേഗത്തില്‍ തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ആര്‍ടിഒ പറഞ്ഞു.

Previous ArticleNext Article