കൊച്ചി:മരട് ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍.മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേർ.തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയെന്ന കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.നേരത്തെ മരടിലെ ഫ്‌ലാറ്റ് ഉടമകളായ ഹോളിഫെയ്ത്തിന്റെ എംഡി സാനി ഫ്രാന്‍സിസ്, ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍രാജ്, ജെയിന്‍ കോറല്‍ കേവ് ഉടമ സന്ദീപ് മേത്ത എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. തീരദേശപരിപാലന നിയമം ലംഘിച്ചതിന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും, ഇവരില്‍ നിന്നും പണം ഈടാക്കി ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കാനുമാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.