കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഇനിയും കണ്ടെത്താനാവാതെ പോലീസ്.കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത ഷിനോസ് മാത്രമാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഏറെ വൈകിയാണ്. ഇയാളെ തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച് പിടിയിലായ ഷിനോസ് വിവരം നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും ഊര്‍ജ്ജിതമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തുന്നതിനായി ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെത്തി.നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.മന്‍സൂറിന്റേത് ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പോലീസ് നിഗമനം. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐ നേതാവ് കെ. സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പോലീസ് വിലയിരുത്തല്‍ ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും പോലീസിന് മാരകായുധങ്ങളും ഒരു മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്.മൊബൈലിൽ നിന്ന് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. ഫോൺ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.