Kerala

നഴ്സുമാർ സമരം തുടങ്ങിയാൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ

keralanews management says the hospitals will be closed

തിരുവനന്തപുരം:ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു നഴ്സുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങിയാൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ.നഴ്സുമാർ സമരം തുടങ്ങിയാൽ ആശുപതികളുടെ പ്രവർത്തനം അവതാളത്തിലാകും.രോഗികൾ മരിക്കാനിടയാകുന്ന സാഹചര്യങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ ആശുപത്രികൾ അടച്ചിടുന്നതാവും നല്ലതെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിലയിരുത്തൽ.അത്യാഹിത വിഭാഗം മാത്രം നിലനിർത്തി മറ്റു രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തിവെക്കാനും മാനേജ്മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്.തിങ്കളാഴ്ച മുതൽ നഴ്സുമാരും മാനേജ്‌മെന്റുകളും സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുമെന് ഉറപ്പാണ്.സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനം നിർത്തിവെക്കുന്നതോടെ രോഗികളെല്ലാം സർക്കാർ ആശുപത്രികളിലേക്ക് എത്തിത്തുടങ്ങും.ഇത് സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളെയും താളം തെറ്റിക്കും.സംസ്ഥാനത്തെ മുഴുവൻ രോഗികളെയും ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപതികൾക്കില്ലെന്നു ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച വേതന വർദ്ധനവ് അംഗീകരിച്ച് നഴ്സുമാർ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Previous ArticleNext Article