Kerala

കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

keralanews man who looted money by offering job in kannur airport were arrested

കണ്ണൂർ:കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയയാൾ കണ്ണൂർ പോലീസിന്റെ പിടിയിൽ.ചെറുകുന്ന് ആയിരം തെങ്ങിലെ മഠത്തിൽ ജിജേഷ്(37)ആണ് പിടിയിലായത്. ഇയാൾ കണ്ണൂർ എയർപോർട്ട് എഞ്ചിനീയറാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു എന്ന മുഹമ്മദ് അനീസ് എന്നയാളുടെ പരാതി പ്രകാരമാണ് അറസ്റ്റ്.അനീസിനും ഭാര്യക്കും പിതാവിനും ജോലി നൽകാമെന്ന് പറഞ്ഞ് 90,000 രൂപ മുൻകൂറായി വാങ്ങി.ബാക്കി പണം പിന്നീട് നല്കണമെന്നും ആവശ്യപ്പെട്ടു.അനീസിന് സ്റ്റോർ കീപ്പറായും ഭാര്യയ്ക്ക് റിസപ്ഷനിസ്റ്റായും പിതാവിന് കഫ്റ്റീരിയയിലുമാണ് ജോലി വാഗ്ദാനം ചെയ്തത്.വിമാനത്താവളത്തിൽ എൻജിനീയറാണ് താനെന്നാണ് ജിജേഷ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മൽസ്യവില്പനത്തൊഴിലാളിയായ അനീസിന്റെ പക്കൽ നിന്നും പതിവായി കാറിലെത്തി ജിജേഷ് മൽസ്യം വാങ്ങാറുണ്ടായിരുന്നു.ഇങ്ങനെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.അനീസ് വഴിയാണ് മറ്റു പരാതിക്കാരുമായും ജിജേഷ് പരിചയപ്പെടുന്നത്. കണ്ണൂർ എസ്‌ഐ ശ്രീജിത്ത് കോടേരി അനീസിനെ കൊണ്ട് ജിജേഷിനെ വിളിപ്പിച്ച് താൻ  എംകോം ബിരുദധാരിയാണെന്നും എയർപോർട്ടിൽ ജോലി ലഭിക്കാൻ എന്ത് വേണമെന്നും ചോദിപ്പിക്കുകയായിരുന്നു.അനീസ് പറഞ്ഞതനുസരിച്ച് ജിജേഷ് കണ്ണൂർ മാർക്കറ്റിലെ ചെമ്പന്തൊട്ടി ബസാറിലെത്തി.ഇയാളോട് എസ്‌ഐ ആവശ്യം ഉന്നയിച്ചു.തനിക്ക് അക്കൗണ്ടന്റ് ജോലിയാണ് വേണ്ടതെന്നു പറഞ്ഞു. എന്നാൽ എയർക്രാഫ്റ്റ് കമ്പനിയിൽ ജോലി തരപ്പെടുത്തി തരാമെന്ന് ജിജേഷ് സമ്മതിനു.അതിനായി ഒരുലക്ഷം രൂപയും ആവശ്യപ്പെട്ടു.അൻപതിനായിരം അഡ്വാൻസായി  തരണമെന്നും പറഞ്ഞു.ഇതനുസരിച്ച് പണമെടുക്കാനെന്ന വ്യാജേന ഇയാളെയും കൂട്ടി മടങ്ങാനൊരുങ്ങി.സിവിൽ പോലീസ് ഓഫീസറായ ലിജേഷ്,സ്നേഹേഷ് എന്നിവരും മഫ്തിയിൽ കൂടെയുണ്ടായിരുന്നു.തട്ടിപ്പാണെന്ന് ഉറപ്പിച്ചതോടെ ഇയാളോട് തങ്ങൾ പോലീസാണെന്ന് വെളിപ്പെടുത്തി സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വിവിധ സംഭവങ്ങളിലായി ഇയാൾക്കെതിരെ ആറു സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.

Previous ArticleNext Article