Kerala, News

കണ്ണൂർ പേരാവൂരിൽ മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

keralanews man who fraud by giving fake gold arrested in peravoor

കണ്ണൂര്‍ : കണ്ണൂര്‍ പേരാവൂരില്‍ മുക്കുപണ്ടം പണയം വെച്ച്‌ അരക്കോടിയോളം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. പുതുശ്ശേരി സ്വദേശി എടപ്പാറ അഷറഫ്(35)നെയാണ് പേരാവൂര്‍ സി.ഐ കെ.വി പ്രമോദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്‌ഐ കെ.വി സ്മിതേഷ് അറസ്റ്റു ചെയ്ത്.പേരാവൂരിലെ അര്‍ബന്‍ ബാങ്കില്‍ നിന്ന് വിവിധ സമയങ്ങളിലായി എട്ടര ലക്ഷം രൂപയാണ് മുക്കു പണ്ടം പണയം വെച്ച്‌ തട്ടിയത്. ഇതു കൂടാതെ ജില്ലാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, പെരുന്തോടി ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ചുങ്കക്കുന്ന്, പേരാവൂര്‍, പയ്യാവൂര്‍, നിലമ്പൂർ എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്.തമിഴ്‌നാട് തേവര എന്ന സ്ഥലത്ത് നിന്നാണ് സ്വര്‍ണ്ണം മിക്‌സ് ചെയ്ത മുക്ക് പണ്ടങ്ങള്‍ കേരളത്തിലെത്തിക്കുന്നത്. ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു. പേരാവൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Previous ArticleNext Article