
കണ്ണൂര്‍: കെ.പി.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗം അധ്യാപകന് പി.വി. രാധാകൃഷ്ണന് (53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സമ്മേളനം നടക്കുന്ന മലപ്പുറം ടൗണ്‍ഹാളിന് പുറത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.പി.എസ്.ടി.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.