Kerala, News

മാരകലഹരിമരുന്നുമായി യുവാവ് തലശ്ശേരിയിൽ പിടിയിൽ

keralanews man arrested with intoxicating drugs in thalasseri

തലശ്ശേരി:മാരക ലഹരിമരുന്നുമായി തലശ്ശേരി സൈദാർപള്ളിക്ക് സമീപം താമസിക്കുന്ന ബിലാന്റകത്ത് വീട്ടിൽ മിഹ്റാജ് കാത്താണ്ടിയെ(34)എക്‌സൈസ് സംഘം പിടികൂടി.ഇയാളുടെ പക്കൽ നിന്നും 1000 മില്ലിഗ്രാം മെത്തലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനും(എം.ഡി.എം.എ) 7.5 ഗ്രാം നിരോധിത ഗുളികയായ സ്പാസ്മോ പ്രോക്സിവോണും പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. നിരവധി ആൽബങ്ങളിലും മൂന്നു സിനിമകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.ബെംഗളൂരുവിൽ ബിസിനസ് നടത്തിവരികയാണ് ഇയാൾ.തലശ്ശേരി കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തുന്നത്.കുട്ടികളാണ് ഇടപാടുകാർ.ആദ്യം പണം നൽകാതെ ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകും.അവർ അതിനു അടിമപ്പെട്ടു കഴിഞ്ഞാൽ അവരെ ഇടനിലക്കാരായി ഉപയോഗിക്കും.സിനിമ സീരിയൽ മേഖലയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായി ഇയാൾ വെളിപ്പെടുത്തി. മോളി,എക്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന എം ഡി എം എ ഗുളികകൾ 0.2 മില്ലിഗ്രാം കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ്.ഈ മരുന്ന് ഒന്നിലേറെ തവണ ഉപയോഗിച്ചാൽ വൃക്ക തകരാറിലാകും.

Previous ArticleNext Article