Kerala, News

മയക്കുഗുളിക കടത്തുന്നതിനിടെ യുവാവ് പിടിയിലായി

keralanews man arrested when exporting drug tablet

കാസർകോഡ്:ട്രെയിൻ മാർഗം മയക്കുഗുളിക കടത്തുന്നതിനിടെ യുവാവ് പിടിയിലായി.കൊല്ലം മാടന്തറ മണ്ണാൻവാതിക്കൽ സഞ്ജയ്(20) പിടിയിലായത്.ചൊവ്വാഴ്ച രാവിലെ ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിക്കപ്പെടുന്നത്.ഇയാളിൽ ഇന്നും അപകടകാരിയായ ഉറക്ക ഗുളികയായ നിട്രോസൺ 10 ന്റെ നൂറോളം ഗുളികകളും കഞ്ചാവ് പൊതികളും പിടികൂടി.ഡിസൈനിങ് വിദ്യാർത്ഥിയാണെന്ന് പറയുന്ന ഇയാൾ മനോദൗർബല്യമുള്ളയാളെപ്പോലെയാണ് സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.സേലത്തു നിന്നും തീവണ്ടിമാർഗം കൊണ്ടുവരുന്ന ഗുളികകൾ മംഗളൂരുവിലും ഗോവയിലുമാണ് എത്തിക്കേണ്ടത്.ഒരു ഗുളികയ്ക്ക്250 രൂപ ലഭിക്കും.കേരളത്തിലെ മെഡിക്കൽ സ്റ്റോറുകളിൽ ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ ഈ ഗുളികകൾ ലഭിക്കുകയില്ല.പത്തെണ്ണമടങ്ങുന്ന പായ്‌ക്കറ്റിനു 100 രൂപയാണ് വില.അപകടകാരിയായ ഈ ഗുളിക അളവിലധികം കഴിച്ചാൽ മരണം വരെ സംഭവിക്കാം.ലഹരിക്കുവേണ്ടി കഴിക്കുന്ന ഇത് തലച്ചോറിനെയാണ് ബാധിക്കുക.കുട്ടികളുടെ മാനസിക നിലയെ ഇത് ഗുരുതരമായി ബാധിക്കും.

Previous ArticleNext Article