കണ്ണൂർ:കൊറോണ വൈറസിനെ ചെറുക്കാന്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ.മുഴപ്പിലങ്ങാട് സ്വദേശി ഷാന ഷരീഫ് ആണ് അറസ്റ്റിലായത്.ജനതാ കർഫ്യൂ ദിനത്തിൽ കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ വഴി മരുന്നു തളിക്കുമെന്നായിരുന്നു പ്രചാരണം.കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്.രാത്രി 12 മണിമുതൽ 3 മണിവരെയുള്ള സമയത്ത് കണ്ണൂർ ജില്ലയിലെ എല്ലാഭാഗത്തും മീഥൈല്‍ വാക്‌സിന്‍ വിഷപദാർത്ഥം തളിക്കുമെന്നും അതുകൊണ്ട് എല്ലാവരും തങ്ങളുടെ വീടുകളിലുള്ള വളർത്തുമൃഗങ്ങളെ കൂട്ടിനുള്ളിൽ ആക്കണമെന്നും മാത്രമല്ല കിണറുകൾ മൂടിവെയ്ക്കണമെന്നും ഇയാൾ വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.