ദോഹ:ഖത്തറിൽ മലയാളി ബാലൻ അപകടത്തിൽ മരിച്ചു.കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശ്ശി പാലക്കോട്ട് പറമ്പത് ബഷീറിന്റെയും റഫാനയുടെയും മകൻ ആറ് വയസ്സുകാരൻ ഇസാം അഹമ്മദ് ബഷീറാണ് മരിച്ചത്.കുടുംബത്തോടൊപ്പം വുകൈർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് മകനെ കാണാതാവുന്നത്.തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ അറിയിച്ചു തിരച്ചിൽ നടത്തിയപ്പോൾ മാൻഹോളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
International
ഖത്തറിൽ കാണാതായ മലയാളി ബാലന്റെ മൃതദേഹം കണ്ടെത്തി
Previous Articleഉറുമ്പു കടിയേറ്റു കണ്ണൂർ സ്വദേശിനി മരിച്ചു