
മഥുര:മഥുരയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിനി എസ്.സൂര്യയാണ് മരിച്ചത്.താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തി എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.എന്നാൽ ഞായറാഴ്ച രാവിലെ മരിച്ചു എന്ന് അറിയിക്കുകയായിരുന്നു.സൂര്യ ആത്മഹത്യ ചെയ്തു എന്നാണ് അറിയിച്ചത്.എന്നാൽ സൂര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.കൂടെ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശിയായ ഒരു നഴ്‌സുമായി സൂര്യക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.