
കൊച്ചി: നടി ഭാവനയുടെ കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഭവത്തിൽ കൊരട്ടി സ്വദേശിയായ ഡ്രൈവർ മാർട്ടിൻ അറസ്റ്റിൽ.ഭാവനയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിത്തന്നെ ഭാവനയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. രാത്രി ഒമ്പത് മണിക്ക് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി.
തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ ഇന്നലെ രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഭാവനയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഭാവനയുടെ കാറിലേക്ക് കയറുകയുമായിരുന്നു. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് സുനില്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുനിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റൂറല്‍ പോലീസ് മേധാവിയുടെ 9497996979 എന്ന നമ്പറില്‍ അറിയിക്കണം എന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.