മലപ്പുറം: ആവേശം വാനോളമുയര്‍ത്തി മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം. മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പ്രചരണത്തിനാണ് ഇന്ന് സമാപനം കുറിച്ചിരിക്കുന്നത്. മറ്റന്നാള്‍ രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും.
ഇത്തവണ വൻ സുരക്ഷയാണ് ഉപതെരഞ്ഞെടുപ്പിനായി മലപ്പുറത്ത് ഒരുക്കിയിട്ടുളളത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയുടെ പ്രത്യേക സംഘവും മലപ്പുറത്തുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വോട്ടിംഗ് മെഷീന് അട്ടിമറി പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നേരത്തെ പോളിംഗ് സാമഗ്രികളുടെ പരിശോധന പൂര്‍ത്തിയാക്കും.