അജ്മാൻ :അജ്മാൻ വ്യവസായ മേഖലയിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ മലപ്പുറം സദേശി മരിച്ചു.വെള്ളില പുലക്കുഴിയിൽ മുഹമ്മദ്-ബിയ്യാക്കുട്ടി ദമ്പതികളുടെ മകൻ ജലാൽ(34) ആണ് മരിച്ചത്.തീപിടുത്തമുണ്ടായ വാണിജ്യകേന്ദ്രത്തിലെ നമസ്ക്കാര മുറിയിൽ നിസ്ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു ജലാൽ.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ജലാലിന് പുറത്തു കടക്കാനായില്ല.ശനിയാഴ്ച്ച വൈകുന്നേരം നാലുമണിയോട് കൂടിയായിരുന്നു അഗ്നിബാധ ഉണ്ടായത്.വൻ നാശനഷ്ടം കണക്കാക്കുന്നുണ്ട്.ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി.
International, Kerala, News
അജ്മാനിൽ തീപിടുത്തത്തിൽ മലപ്പുറം സ്വദേശി മരിച്ചു
Previous Articleപ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്ത്