Kerala, News

കാട്ടാക്കടയിൽ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി

keralanews main accused involved in killing youth for questioning illegal sand mining in kattakkada surrendered

തിരുവനന്തപുരം:സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി.ജെസിബി ഉടമ ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്.ഇതോടെ കേസില്‍ നാല് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന്‍ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. ടിപ്പര്‍ ഉടമ ഉത്തമനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും.സ്വന്തം പറമ്പിൽ നിന്നും അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി കൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തിയത്. കേസില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് സംഗീതിന്റെ കുടുംബവും നാട്ടുകാരും ആക്ഷേപം ഉന്നയിച്ചിരുന്നു.അക്രമികള്‍ പ്രശ്നമുണ്ടാക്കിയപ്പോൾ തന്നെ സഹായം തേടി പൊലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിച്ചിരുന്നു. പ്രതികളെല്ലാം രക്ഷപ്പെട്ടശേഷമാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാരും ആരോപണം ഉന്നയിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസ് നടപടി ഊര്‍ജ്ജിതമാക്കിയത്.

Previous ArticleNext Article