തൃശൂർ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ മാഡം കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ മാസം 16 ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന വി.ഐ.പി മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്.മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം സംഘം പരിഗണിച്ചാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.അതിനിടെ ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി ഇന്ന് നീട്ടുകയും ചെയ്തിട്ടുണ്ട്.മാഡം ഒരു സിനിമ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
Kerala
‘മാഡം കെട്ടുകഥയല്ല, സിനിമാ മേഖലയില്‍ നിന്നുള്ള ആള്‍ തന്നെ’-പൾസർ സുനി
Previous Articleസന ഫാത്തിമയെ തിരയാൻ സ്കൂബ് ക്യാമറയുമായി ദുരന്തനിവാരണ സേനയെത്തി