
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം വിന്‍സെന്റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ക്ലബ്ബിലെത്തിച്ച എംഎല്‍എയെ അജിത ബീഗം ചോദ്യം ചെയ്യുകയാണ്.അതേസമയം വിന്‍സെന്റ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.എംഎല്‍എയ്ക്ക് എതിരെ ടെലിഫോണ്‍ രേഖകള്‍ അടക്കം കൂടുതല്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.സ്ത്രീയെ എംഎല്‍എ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. അഞ്ച് മാസത്തിനുള്ളില്‍ 900ത്തലധികം തവണ വിളിച്ചു. 50ലധികം മെസേജുകളുണ്ടെന്നും പൊലീസ് പറയുന്നു.കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയും തിരിച്ചടിയാണ്. അതേസമയം നിരപരാധിയെന്ന് എംഎല്‍എ വിശദീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസന് പറഞ്ഞു.