തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്നയെ സ്പേസ് പാര്‍ക്ക് ഓപ്പറേഷന് മാനേജരായി നിയമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടിയായ എം ശിവശങ്കര്‍. അദ്ദേഹത്തിന്റെ സസ്പെന്ഷന് ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വപ്നയെ നിയമിച്ചത് പി ഡബ്ല്യു സി വഴിയെന്നായിരുന്നു നേരത്തേ സി പി എം നേതാക്കളടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.ഇന്നലെയാണ് ശിവശങ്കറെ സസ്പെന്‍ഡുചെയ്തത്. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ ശുപാര്‍ശയോടെ സംസ്ഥാനത്ത് നടന്നിരിക്കുന്ന നിയമനങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.അതേസമയം രണ്ടാം ഘട്ട ചോദ്യംചെയ്യലിന് ശേഷം കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. നേരത്തേ സ്വപ്നയുമായി ബന്ധമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.