കോഴിക്കോട്:ഇരുപതാം തീയതി മുതൽ സെക്രെട്ടറിയേറ്റിലേക്ക് ലോങ്ങ് മാർച്ചിനൊരുങ്ങി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ.ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.20 ആം തീയതി തുടങ്ങി 25 ആം തീയതി സെക്രട്ടേറിയറ്റില്‍ അവസാനിക്കുന്ന തരത്തിലായിരിക്കും മാര്‍ച്ച്. ജനുവരി ആദ്യം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനമായി.എംപാനലുകാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. അതേസമയം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3861 താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചിവിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. ദീര്‍ഘദൂര സര്‍വീസുകളെ സാരമായി ബാധിച്ചില്ലെങ്കിലും, ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചു. സ്ഥിരമായി സര്‍വീസ് മുടങ്ങിയാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങും.പിരിച്ച് വിടുന്നത്ര താല്‍ക്കാലിക ജീവനക്കാരെ പി.എസ്.സി വഴി നിയമിച്ച് സ്ഥിരപ്പെടുത്തുമ്ബോള്‍ അത് വലിയ സാമ്ബത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കെന്ന് നീങ്ങുകയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.