ലഖ്‌നൗ: അറവുശാലകള്‍ക്കെതിരെയുള്ള യു.പി.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലഖ്‌നൗവില്‍ തിങ്കളാഴ്ച മുതല്‍ മാട്-കോഴി ഇറച്ചിവില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടും. മീന്‍ വില്‍പ്പനക്കാരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറച്ചിവില്‍പ്പനക്കാരെ മാത്രമല്ല ഹോട്ടല്‍ വ്യവസായത്തെയും ബാധിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ നടപടി.
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നൽകിയിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതേ തുടർന്ന് യാതൊരു ഭീഷണിയും ഉണ്ടാവുകയില്ല. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ബി.ജെ.പി.നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.