Kerala, News

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു;സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും

keralanews low pressure formed in bengal sea turned to hurricane Heavy rains and lightning will continue in the state

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ ശനിയാഴ്ച ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലുണ്ടാകുന്ന ചുഴലിക്കാറ്റ് പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്ത മഴയും കാറ്റും തുടരും.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെയും തിങ്കളാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്.അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ‘അംഫാന്‍’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Previous ArticleNext Article