Kerala, News

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു;24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും; കേരള തീരത്ത് അതീവ ജാഗ്രത

keralanews low pressure formed in arabian sea will gain strength within 24 hours alert in kerala coast

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ഇന്ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ഈ സാഹച്യത്തിൽ വ്യാഴാഴ്ചയും, വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ചയോടെ ന്യൂനമർദം ലക്ഷ്വദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കി.വടക്ക്- വടക്ക് പടിഞ്ഞാറ് മാറിയാകും കാറ്റിന്റെ സഞ്ചാരമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. കേരളാ തീരത്ത് മണിക്കൂറിൽ 80 കിലോ മീറ്റർ വേഗതയിൽ വീശുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ച കാറ്റിന് ശക്തി കൂടും.മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട്

മേയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 16 : കണ്ണൂര്‍, കാസര്‍ഗോഡ്.

യെല്ലോ അലേര്‍ട്ട്

മേയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 14 : തിരുവനന്തപുരം, മലപ്പുറം

മേയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

മേയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

Previous ArticleNext Article