ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സി.പി.എം പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ബംഗാളിലും ത്രിപുരയിലും കേരളത്തിലും കനത്ത തോൽവിയാണു സിപിഎമ്മിന് നേരിടേണ്ടി വന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ രണ്ട് സീറ്റില്‍ സിപിഐയും രണ്ട് സീറ്റില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു എന്നത് മാത്രമാണ് ആശ്വാസം.2014 ല്‍ ത്രിപുരയില്‍ 64 ശതമാനം വോട്ടും രണ്ട് സീറ്റുകളും പിടിച്ച സിപിഎം ഇക്കുറി രണ്ട് സീറ്റുകളിലും ബഹുദൂരം പിറകിലാണെന്നു മാത്രമല്ല മൂന്നാം സ്ഥാനത്തുമാണ്.2014 ല്‍ പോളിറ്റ് ബ്യൂറോ മെംബര്‍ കൂടിയായ മൊഹമ്മദ് സലിം വിജയിച്ച റായ്ഗഞ്ചില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.സിറ്റിംഗ് എം.പിയായ സലിം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്ന് മാത്രമല്ല. ബിജെപിയെക്കാള്‍ ഒരു ലക്ഷത്തോളം വോട്ടിനു നിലവില്‍ പിന്നിലാണ്.
India, Kerala, News
ലോക്സഭാ ഇലക്ഷൻ;തോൽവിയുടെ കാരണങ്ങൾ പഠിച്ച ശേഷം പരിഹാരം കാണുമെന്ന് സിപിഎം
Previous Articleകണ്ണൂരിൽ കെ.സുധാകരന് ചരിത്ര ഭൂരിപക്ഷത്തോടെ വിജയം