India, News

തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടങ്ങളിൽ കൂടി ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു

keralanews lockdown implemented in five more places including tamil nadu and karnataka from today

ചെന്നൈ:തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടങ്ങളിൽ കൂടി ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു.ഇതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. രാജസ്ഥാന്‍, പുതുച്ചേരി, മിസോറാം എന്നിവിടങ്ങളിലാണ് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നത്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും മെയ് 17 വരെ നീട്ടിയിട്ടുണ്ട്. തമിഴ്‌നാട്, രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളിൽ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കര്‍ണാടകയില്‍ മെയ് 24 വരെ കര്‍ശന ലോക്ക്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ കേരളവും ഒൻപത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാം ഇന്നുമുതല്‍ ഏഴ്  ദിവസം ലോക്ക്ഡൗണിലാണ്. സിക്കിമില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ മെയ് 16 വരെ തുടരും. ഡല്‍ഹിയില്‍ ഏപ്രില്‍ 19ന് ആരംഭിച്ച ലോക്ക്ഡൗണാണ് ഇന്നലെ ഈ മാസം 17 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചത്. ബിഹാറില്‍ മെയ് നാലിന് തുടങ്ങിയ അടച്ചിടല്‍ മെയ് 15 വരെ തുടരും. ഒഡീഷ മെയ് അഞ്ച് മുതല്‍ 19 വരെ 14 ദിവസം സമ്പൂർണ്ണ അടച്ചിടലിലാണ്. ജാര്‍ഖണ്ഡും ഏപ്രില്‍ 22ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഈ മാസം 13 വരെയായി നീട്ടിയിരുന്നു. ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളുണ്ട്.

Previous ArticleNext Article