
ഇടുക്കി: അടിമാലിയില്‍ കടയുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ്(52) മരിച്ചത്. ഇന്ന് രാവിലെയാണ് വിനോദിനെ കടക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങള്‍ പറഞ്ഞു. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.