India, Kerala, News

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

keralanews lock down may extend to two weeks states can decide on concessions

ന്യൂഡൽഹി:രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും.ജൂൺ 15 വരെ അടച്ചുപൂട്ടൽ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും ആലോചനയുണ്ട്. ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുമതി നല്‍കും.രാജ്യത്ത് ഒരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനാവില്ല.ഓരോഘട്ടത്തിലും ഇളവുകള്‍ പ്രഖ്യാപിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും സാധാരണ നിലയിലേക്ക് പോവുക. മെയ് 31 ഞായറാഴ്ചയാണ് നാലാംലോക്ഡൗണ്‍ അവസാനിക്കുക. അന്ന് പ്രധാനമന്ത്രിയുടെ മന്‍കിബാത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി രൂക്ഷമായ പതിനൊനന്ന് നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും ലോക്ഡൗണ്‍ അഞ്ചാംഘട്ടം പുരോഗമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ നഗരങ്ങളിലാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, സൂരത്ത്, കൊല്‍ക്കത്ത എന്നിവയാകും ആ പതിനൊന്ന് നഗരങ്ങള്‍.അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഞ്ചാം ഘട്ടത്തിലും അടഞ്ഞ് തന്നെ കിടന്നേക്കും. മാളുകളും തിയേറ്ററുകളും തുറക്കാനും അനുവദിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous ArticleNext Article