കണ്ണൂർ:ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പുതിയതെരു ടൗണിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയതായി വളപട്ടണം പോലീസ് അറിയിച്ചു.ടൗണിലെ വ്യാപാരസ്ഥാപനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കടകൾ തുറക്കാൻ പാടില്ല.ഷോപ്പുകളിൽ നിന്നും പഴം,പച്ചക്കറി,മുട്ട തുടങ്ങിയ സാധനങ്ങൾ എടുത്തുമാറ്റേണ്ടവർക്ക് ഇന്ന് രാവിലെ 7 മണി മുതൽ 9 മണി വരെ സമയം അനുവദിച്ചിരുന്നു.
Kerala, News
പുതിയതെരു ടൗണിൽ ഇന്ന് മുതൽ ലോക്ക് ഡൌൺ
Previous Articleതിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിച്ചു