തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോൾ എല്‍ഡിഎഫ് മുന്നേറ്റം.യുഡിഎഫിന്റെ മൂന്നു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.ആലത്തൂര്‍ പത്തിയൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി ജയം സ്വന്തമാക്കി. ബിജെപിയുടെ കെആര്‍ രാജേഷ് 79 വോട്ടിനാണ് വിജയിച്ചത്.കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.കോഴിക്കോട് ചോറോട് കൊളങ്ങാട്ട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 84 വോട്ടിന് പി.പി ചന്ദ്രശേഖരന്‍ ജയിച്ചു. തലശ്ശേരി നഗരസഭ ടെബിള്‍ ഗേറ്റ് വാര്‍ഡ് ബിജെപിയില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.114 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാംവാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് ബളാല്‍ ഗ്രമാപഞ്ചാത്തിലെ മാലോ വാര്‍ഡ് കേരള കോണ്‍ഗ്രസ് നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭ തത്തംകോട് വാര്‍ഡും ആലപ്പുഴ ദേവക്കുളങ്ങര പഞ്ചായത്തിലെ കുമ്ബിളിശ്ശേരി വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി.വയനാട് വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി.അകലക്കുന്നം ഉപതിരഞ്ഞെടുപ്പ് ജോസ് കെ. മാണി സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് വിജയിച്ചു.