
കൊച്ചി: സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതിരെയുള്ള ഹർജിയിൽ വിധി വന്നു. സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നുകൊടുക്കണമെന്നാണ് ഹൈക്കോടതി വിധി. ഇതുപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും. രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് എക്‌സൈസ് നടപടിയെന്നായിരുന്നു ഹോട്ടലുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.