ഇരിട്ടി:ഇരിട്ടിയിൽ വൻ മദ്യവേട്ട.വ്യാജ മദ്യം വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിലെ കട്ടിലിനടിയിൽ നിന്നും കർണാടക മദ്യം പിടികൂടി.17 കെയ്സുകളിലായി സൂക്ഷിച്ച 408 കുപ്പി മദ്യമാണ് പിടികൂടിയത്.വീട്ടുടമ വള്ളിത്തോട് സാലസ്പുരം സ്വദേശി ബിനോയ് തോമസിനെ പോലീസ് അറസ്റ് ചെയ്തു.കർണാടകയിൽ മാത്രം വില്പനവകാശമുള്ളതും കേരളത്തിൽ നിരോധിച്ചതുമായ മദ്യമാണ് പിടികൂടിയത്.കർണാടകയിൽ നിന്നും മാക്കൂട്ടം ചുരം വഴി വാഹനത്തിൽ കടത്തിക്കൊണ്ടു വരുന്ന മദ്യം വീട്ടിലെത്തിച്ച ശേഷം വിവിധ ഏജന്റുമാർക്ക് ബിനോയ് വഴി കൈമാറുകയായിരുന്നു എന്ന് പോലീസ് പറയുന്നു.മദ്യം ഏജന്റുമാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി നാലു വാഹനങ്ങളും ബിനോയിയുടെ നിയന്ത്രണത്തിലുണ്ട്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാലാം തവണയാണ് ഈ മേഖലയിൽ നിന്നും കർണാടക മദ്യം പിടികൂടുന്നത്.ജി.എസ്.ടി നടപ്പിലാക്കിയതോടെ കൂട്ടുപുഴയിലെയും കിളിയന്തറയിലെയും ചെക്ക് പോസ്റ്റുകളിൽ കാര്യമായ പരിശോധനകൾ ഒന്നും നടക്കുന്നില്ല.ഇത് മൂലം വൻതോതിൽ കർണാടക മദ്യവും പാൻപരാഗ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളും അയൽ സംസ്ഥാനത്തു നിന്നും ജില്ലയിലേക്ക് ഒഴുകുകയാണ്.
Kerala
ഇരിട്ടിയിൽ വൻ മദ്യവേട്ട
Previous Articleതലസ്ഥാനത്ത് ബിജെപി-സിപിഎം സംഘർഷം തുടരുന്നു