തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാനുള്ള സുവർണ്ണാവസരം നൽകി സർക്കാർ.സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച് 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശംനല്‍കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. പുതുക്കിയ നിയമം അനുസരിച്ച് ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ അടച്ച് കാലാവധി പുതുക്കാന്‍ സാധിക്കുകയുള്ളു.എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം.അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, റോഡ് ടെസ്റ്റ് വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.ഇതേ തുടര്‍ന്നാണ് മാര്‍ച്ചുവരെ ഇളവ് നല്‍കിയത്.കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിലെ കര്‍ശന നിബന്ധനകള്‍ ആദ്യമേ സംസ്ഥാന ഗതാഗതവകുപ്പ് ഒഴിവാക്കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ പുതുക്കിയാല്‍ ആയിരം രൂപ പിഴയടക്കണമെന്ന പുതിയ വ്യവസ്ഥയാണ് നേരത്തെ തന്നെ സംസ്ഥാന ഗതാഗത വകുപ്പ് ഒഴിവാക്കിയത്. കൂടാതെ അഞ്ചുവര്‍ഷം കഴിയാത്ത ലൈസന്‍സുകള്‍ പുതുക്കാന്‍ ടെസ്റ്റിനൊപ്പം എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും ഉത്തരവിറക്കിയിരുന്നു.ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയ്ക്ക് പുറമെ ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് പ്രായോഗിക ക്ഷമത പരീക്ഷയും പാസാകണം. ഇതില്‍ എച്ച് അല്ലെങ്കില്‍ എട്ട് എടുത്ത് കാണിക്കണമെന്നായിരുന്നു കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ പറഞ്ഞിരുന്നത്. ഇതൊഴിവാക്കി പകരം വാഹനം ഓടിച്ച് കാണിച്ചാല്‍ മതിയെന്നാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഈ വാഹനം ഓടിക്കുന്നതിലാണ് ഇപ്പോള്‍ മാര്‍ച്ച് വരെ ഇളവ് നല്‍കിയിരിക്കുന്നത്.
Kerala, News
ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാം;ഇളവ് മാർച്ച് 31 വരെ
Previous Articleസംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു