Kerala, News

പ്രളയത്തിന് പിന്നാലെ എലിപ്പനിയും;കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം

keralanews leptospirosis spreading high alert in kozhikode district

കോഴിക്കോട്:പ്രളയത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു.28 പേർക്കാണ് എലിപ്പനി ബാധിച്ചതായി റിപ്പോർട്ടുള്ളത്.ഇതിൽ മൂന്നുപേർ മരിച്ചു.66 പേർ നിരീക്ഷണത്തിലാണ്.എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ഡിഎംഒ ഡോ.വി.ജയശ്രീ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രി ഒരുക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാവും ഇവയുടെ പ്രവര്‍ത്തനമെന്നും ഡോ. ജയശ്രീ പറഞ്ഞു.പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന എല്ലാവരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധമരുന്ന് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.

Previous ArticleNext Article