Kerala

മാനദണ്ഡങ്ങൾ ലംഘിച്ച്  പമ്പുകൾ അനുവദിക്കരുത്

IMG_20190123_105403_HDR

കണ്ണൂർ:  പുതിയ പെട്രോൾ പമ്പുകൾക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ അനുമതി കൊടുക്കാവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കണ്ണൂർ -കാസർക്കോട് ജില്ലകളുടെ സംയുക്ത യോഗത്തിലാണ് ഡീലർ സർവ്വീസ് സൊസൈറ്റി പ്രസ്തുത ആവശ്യമുന്നയിച്ചത്. അനിയന്ത്രിതമായ തലത്തിൽ പമ്പുകൾ വരുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള മോർത്ത് നോംസ് തുടങ്ങിയവയെല്ലാം പരിഗണിച്ചു മാത്രമേ പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി നൽകാവൂ എന്നും, സംസ്ഥാനത്ത് എവിടെയെങ്കിലും നിയമലംഘനം നടന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ സർവ്വീസ് സൊസൈറ്റി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ശശിധരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ശ്രീ.രാമചന്ദ്രൻ ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി, സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കേടുത്തു.

Previous ArticleNext Article