തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. കോളജിലെ കുട്ടികളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും കോളജിലെ കുട്ടികളും മാനേജ്മെന്റ് പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ലക്ഷ്മി നായർ അഞ്ചു വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറിനിൽക്കും എന്ന മാനേജ്മന്റ് തീരുമാനം അംഗീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്മി നായരുടെ രാജിയല്ലാതെ മറ്റൊന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. അതോടെ ക്ഷുഭിതനായ മന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി ഇറങ്ങിപ്പോയത് അംഗീകരിക്കാനാകില്ലെന്ന് എ.ഐ.എസ്.എഫ് പ്രതിനിധികള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറിനില്‍ക്കുമെന്ന വാദം അംഗീകരിക്കുന്നില്ല, മുന്‍പും മൂന്നു വര്‍ഷം അവര്‍ മാറി നിന്നിട്ടും തിരിച്ചെത്തിയ ലക്ഷ്മി നായരുടെ പെരുമാറ്റത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തിങ്കളാഴ്ച റുഗലര്‍ ക്ലാസ് തുടങ്ങുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. രാഷ് ട്രീയ ലക്ഷ്യത്തോടെയാണ് ചില സംഘടനകള്‍ യോഗത്തില്‍ നിലപാടെടുത്തതെന്ന് എസ്.എഫ്.ഐ പ്രതിനിധികള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ചെയ്ത 17 തെറ്റുകള്‍ അക്കമിട്ട് വിദ്യാര്‍ഥികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ എസ്.എഫ്.ഐയുമായുണ്ടാക്കിയ ധാരണ അനുസരിച്ച് ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കുമെന്ന തീരുമാനം മാനേജ്മെന്റ് യോഗത്തില്‍ വച്ചു.
ക്ലാസുകള്‍ തുടങ്ങാന്‍ ആവശ്യമെങ്കില്‍ പേലീസ് സംരക്ഷണം തേടും. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി തുടരും. മാനേജ്മെന്റ് അറിയിച്ചു.
എന്നാൽ സമരം തീര്‍ക്കാതെ കോളജ് തുറക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും തിങ്കളാഴ്ച സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.