തിരുവനന്തപുരം : സംസ്ഥാനത്തു ബുധൻ, വ്യാഴം ദിവസങ്ങളിൽ എ ബി വി പിയും നാളത്തെ മന്ത്രിസഭായോഗത്തിൽ ലോ അക്കാദമി വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലതീരുമാനം ആയില്ലേൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കെ സ് യുവും പഠിപ്പുമുടക്കും.
എ ബി വി പി ദേശീയ സെക്രട്ടറി ഒ നിധീഷ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുവിച്ച പ്രസ്താവനയാണിത്. ലോ അക്കാദമി വിഷയം ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ടാണ് 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദിന് എ ബി വി പി ആഹ്വാനം ചെയ്തത്. ബുധൻ(08/02/17), വ്യാഴം (09/02/17) എന്നീ തീയതികളിലാണ് സംസ്ഥാന വ്യാപകമായി എ ബി വി പി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നാളെ നടക്കുന്ന മന്ത്രി സഭാ യോഗ സ്ഥലത്തേക്ക് എ ബി വി പി മാർച്ചും നടത്തും.