
തിരുവനന്തപുരം : ലക്ഷ്മി നായരുടെ തിരുവനന്തപുരത്തുള്ള ലോ അക്കാദമി സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മണക്കാട് സ്വദേശി അബ്ദുൽ ജബ്ബാർ ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇദ്ദേഹം സമരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നില്ല. പ്രദേശത്തു സംഘർഷം നടക്കവേ സമീപത്തുകൂടി പോകുകയായിരുന്ന ജബ്ബാർ അതിനുള്ളിൽ പെടുകയും കുഴഞ്ഞുവീഴുകയും ആയിരുന്നു.