കൊച്ചി:ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിഡ് ഉബൈദിന്‍റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് വിധി വരുന്നത്.ഹർജിയിൽ അഞ്ചു മാസം മുൻപ് വാദം പൂർത്തിയായിരുന്നു.വിധി സർക്കാരിനും പിണറായി വിജയനും ഏറെ നിർണായകമാണ്.വിധി എതിരാവുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യം പ്രതിപക്ഷം ഉയർത്താനിടയുണ്ട്.2013 ലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റ വിമുക്തരാക്കിയത്.വൈദ്യുത മന്ത്രിയായിരുന്ന കാലത്തു പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാർ വൈദ്യുത വകുപ്പിനും സർക്കാരിനും കോടികളുടെ നഷ്ട്ടമുണ്ടാക്കിയെന്നാണ് കേസ്.