Kerala

തളിപ്പറമ്പിൽ ക്വാറിയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു

keralanews large quantity of explosive were seized from quarry in thalipparamba

തളിപ്പറമ്പ്:നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിയിൽ റെയ്ഡ് നടത്തി വൻ തോതിൽ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു.സംഭവത്തിൽ ക്വാറിയിൽ ഉണ്ടായിരുന്ന നിടിയേങ്ങ പയറ്റുചാലിലെ സജി ജോൺ,കുടിയാന്മലയിലെ ബിനോയ് ദേവസ്യ എന്നിവരെ അറസ്റ്റ് ചെയ്തു.ശ്രീകണ്ഠപുരം പയറ്റുചാലിൽ പ്രവർത്തിച്ചിരുന്ന കണ്ണൂർ ക്രഷറിലാണ് ഇന്നലെ വൈകുന്നേരം റെയ്ഡ് നടന്നത്.380 ജെലാറ്റിൻ സ്റ്റിക്കുകൾ,405 ഡിറ്റണേറ്ററുകൾ,732 മീറ്റർ ഫ്യൂസ് വയറുകൾ,മണ്ണിൽ കുഴിച്ചിട്ട നിലയിലുള്ള 19 ഫ്യൂസ് വയർ ഘടിപ്പിച്ച ഡിറ്റണേറ്ററുകൾ,രണ്ടു ജെസിബികൾ,മൂന്നു കംപ്രസ്സർ പിടിപ്പിച്ച ട്രാക്റ്ററുകൾ,പ്ലാസ്റ്റിക് ബാരലുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.ക്വാറി ഉടമകളായ മയ്യിലിലെ ജാബിദ്,നാസർ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.ഇവർ ഒളിവിലാണ്.യാതൊരുവിധ നിയമപരമായ രേഖകളുമില്ലാതെ വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചാണ് ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നത്.നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.തമിഴ്‌നാട്ടിൽ നിന്നും കർണാടകയിലെ കുടകിൽ നിന്നുമാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ ക്വാറികളുടെ മറവിൽ ഒഴുകിയെത്തുന്നതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

Previous ArticleNext Article