Kerala, News

ചാലക്കുടിയിൽ ട്രാക്കിൽ മണ്ണിടിഞ്ഞു;സംസ്ഥാനത്ത് ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകിയോടുന്നു

keralanews landslide in railway track in chalakkudi trains delayed for three hours

തൃശൂർ:ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വെ പാലത്തോട് ചേര്‍ന്ന് ട്രാക്കിൽ മണ്ണിടിഞ്ഞു.ഇതേ തുടർന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രം വേഗത്തിലാണു ട്രെയിനുകള്‍ കടത്തിവിടുന്നത്. ഒറ്റട്രാക്കില്‍ മാത്രമാക്കി നിയന്ത്രിച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ രണ്ടു ട്രാക്കിലും പുനഃസ്ഥാപിച്ചു.എന്നാൽ ട്രെയിനുകൾ പലതും മൂന്നു മണിക്കൂറോളം വൈകിയോടുകയാണ്.ജനശതാബ്ദി, ആലപ്പി എക്സ്പ്രസുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവ ഏറെനേരം പിടിച്ചട്ടതിനെതുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. അങ്കമാലിയില്‍നിന്ന് തൃശ്ശൂര്‍ക്കു പോകുന്ന ട്രാക്കിനു സമീപമാണ് പുഴയരിക് ഇടിഞ്ഞത്. പ്രളയത്തെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഈ ഭാഗത്ത് മെറ്റല്‍ച്ചാക്കുകള്‍ അടുക്കിവെച്ച്‌ ശക്തിപ്പെടുത്തിയാണ് തീവണ്ടികള്‍ കടത്തിവിട്ടിരുന്നത്.

Previous ArticleNext Article