വയനാട്:ജില്ലയിൽ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. കവളപ്പാറയില്‍ നിന്ന് 63 പേരെയാണ് കാണാതായത്. നാല് പേര്‍ തിരിച്ചെത്തി. ഇതോടെ 59 പേര്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് കണക്ക്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.മഴ കുറഞ്ഞതോടെ നാലാം ദിവസം തിരച്ചിലിന് വേഗതയേറിയിട്ടുണ്ട്. കുന്നിന്‍ മുകളില്‍ നിന്ന് കാണാതായ സുധയുടെ മൃതദേഹം മുന്നൂറ് മീറ്റര്‍ മാറി മണ്ണുമാറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങള്‍ പത്തടി ആഴത്തില്‍ മണ്ണ് മണ്ണിനടിയില്‍ കണ്ടെത്തി. തെരച്ചിലിന് ഉപകരണങ്ങളുടെ കുറവുണ്ടായെന്ന പരാതിയെ തുടര്‍ന്ന് ഇന്ന് കോണ്‍ക്രീറ്റ് കട്ടറും ജനറേറ്ററും എത്തിച്ചിട്ടുണ്ട്. ഒരേ സമയം പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ദുരന്തമേഖയലയില്‍ തെരച്ചില്‍ നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരും തെരച്ചിലിന് പരിശീലനം ലഭിച്ച നായ്ക്കളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഉറ്റവരെ അന്വേഷിച്ച് നിരവധി ആളുകളാണ് കവളപ്പാറയിലേക്ക് എത്തുന്നത്. സൈന്യത്തിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.കവളപ്പാറയില്‍ മൂന്നുഭാഗത്തുകൂടിയാണ് ഉരുള്‍പൊട്ടിയത്. ഈ ഭാഗങ്ങളിലെല്ലാം വീടുകളുണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടങ്ങി. നൂറേക്കറോളം മണ്ണിനടിയിലായ ഇവിടെ എട്ട് പേരോളം ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. പുത്തുമലയുടെ ഭൂപടം തയ്യാറാക്കിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.