Kerala, News

ഇരിട്ടിയിൽ ഉരുൾപൊട്ടൽ;വളയഞ്ചാൽ തൂക്കുമരപാലം വീണ്ടും തകർന്നു

keralanews land slide in iritty valanchal hanging bridge destroyed

ഇരിട്ടി:ഇരിട്ടിയിൽ ഉരുൾപൊട്ടൽ.മൂന്നാഴ്ച മുൻപുണ്ടായ ഉരുൾ പൊട്ടലിൽ തകർന്നതിനെ തുടർന്ന് പുനര്‍നിര്‍മിച്ച ആറളം ഫാം വളയഞ്ചാല്‍ തൂക്കുമരപ്പാലം വീണ്ടും തകര്‍ന്നു.മലയോരത്തും ആറളം വനത്തിലും അതികഠിനമായി തുടരുന്ന കാലവര്‍ഷത്തില്‍ തുടരെയുള്ള ഉരുള്‍പൊട്ടലിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്നത്. തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം കരിക്കടിഞ്ഞു. പ്രധാന തൂണുകളും ഉരുള്‍പൊട്ടല്‍ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞു.ഇതോടെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വീണ്ടും കടുത്ത യാത്രാക്ലേശത്തിലായി.മേഖലയില്‍ നൂറിലധികം വീടുകള്‍ വെള്ളത്തിലായി. ഗതാഗതം സ്തംഭിച്ചു.അയ്യങ്കുന്ന്, ഉളിക്കല്‍, ആറളം പഞ്ചായത്തുകളിലെ മലമടക്കുകളിലെ കുടിയേറ്റ കേന്ദ്രങ്ങളോട് ചേര്‍ന്ന മുപ്പതിടങ്ങളില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ച എടപ്പുഴ കീഴങ്ങാനത്തെ ഇമ്മട്ടിയില്‍ ചാക്കോ (80), മരുമകള്‍ ഷൈനി എന്നിവവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എടപ്പുഴയിലെത്തിക്കും.

Previous ArticleNext Article