Kerala, News

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും;വ്യാപക നാശനഷ്ടം

keralanews land slide and flood in heavy rain in kozhikkode district

കോഴിക്കോട്:ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും.പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു. കോട്ടൂര്‍ പാത്തിപ്പാറ മലയില്‍ ഉരുള്‍പൊട്ടി റോഡ് ഉള്‍പ്പെടെ തകര്‍ന്നു. ബാലുശേരി കണ്ണാടിപാറയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.മലവെള്ള പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.കൊയിലാണ്ടി പാവുകണ്ടി ഭാഗത്ത് 14 കുടുംബങ്ങളെ തൃക്കുറ്റിശേരി യുപി സ്കൂളിലേക്ക് മാറ്റി. പനങ്ങാട്, പാത്തിപ്പാറമല എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി. പാത്തിപ്പാറമലക്ക് സമീപം വ്യാപമായ കൃഷിനാശമുണ്ടായി. പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

Previous ArticleNext Article