India, News

കാലിത്തീറ്റ കുംഭകോണം;മൂന്നാമത്തെ കേസിലും ലാലു കുറ്റക്കാരൻ;അഞ്ചു വർഷം തടവ്

keralanews lalu prasad yadav found guilty in third fodder scam case

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. റാഞ്ചിയിലെ സിബിഐ കോടതിയാണ് ഈ കേസിലും ലാലു കുറ്റക്കാരനാണെന്നു വിധിച്ചത്. മുൻ ബീഹാർ മുഖ്യമന്ത്രി ജഗനാത് മിശ്രയും കേസിൽ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ലാലുവിനെതിര രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ലാലു പ്രസാദ് യാദവിന്‌ കോടതി അഞ്ചു വർഷം തടവ് വിധിച്ചു.റാഞ്ചി കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്‍റെ മകൻ തേജസ്വി യാദവ് പറഞ്ഞു.നേരത്തെ ആദ്യ രണ്ടു കേസുകളിൽ ലാലു കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചിരുന്നു.രണ്ടാമത്തെ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.

Previous ArticleNext Article