
ശബരിമല:ശബരിമലയിൽ യുവതികൾ സന്നിധാനത്തെത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴിയെന്നും പോലീസ് ഇവര്‍ക്ക് മഫ്തിയില്‍ സുരക്ഷ ഒരുക്കിയെന്നും റിപ്പോര്‍ട്ട്.പമ്ബ വഴി സന്നിധാനത്തെത്തിച്ച ഇവരെ വിഐപികളെ കടത്തിവിടുന്ന പ്രത്യേക ഗേറ്റിലൂടെയാണ് തിരുമുറ്റത്തെത്തിച്ചത്. തുടര്‍ന്ന് സാധാരണ ഭക്തര്‍ പോകുന്ന ഫ്ളൈ ഓവറിലേക്കു പോകാതെ മുന്‍ഭാഗത്തെ വാതിലിലൂടെ യുവതികള്‍ ക്ഷേത്രത്തിനുള്ളിലേക്കു കടക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ തന്നെ പമ്ബയിലെത്തിച്ച ഇവരെ പിന്നീട് പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞദിവസം പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.