Kerala, News

ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ്;സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാകില്ല

keralanews lack of availability of products distribution of food kits by the state government will not be completed before thiruvonam

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ് മൂലം സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനാവില്ലെന്ന് റിപ്പോർട്ട്.ഈ മാസം 16 നുള്ളില്‍ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവര്‍ത്തിച്ചതെങ്കിലും ചില സാധനങ്ങളുടെ ലഭ്യത കുറവ് ഇതിനു തടസ്സമായി.ഏലയ്ക്കാ, ശര്‍ക്കരവരട്ടി പോലുള്ള ചില ഉല്‍പന്നങ്ങള്‍ക്കാണ് ക്ഷാമം നേരിട്ടത്. റേഷന്‍കടകളില്‍ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാര്‍ഡ് ഉടമകളില്‍ 50 ശതമാനത്തോളം പേര്‍ക്ക് പോലും ഇതുവരെ കിറ്റ് കിട്ടിയില്ല. സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കുന്ന 85ലക്ഷം കിറ്റില്‍ ഇത് വരെ 48 ലക്ഷം കിറ്റുകള്‍ ഉടമകള്‍ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകള്‍ തയ്യാറാക്കി 60 ലക്ഷം ഉടമകള്‍ക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്‍ററുകള്‍ സജീവമാണ്. ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി വ്യക്തമാക്കി. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും.

Previous ArticleNext Article