തലശ്ശേരി : കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വ്യാജൻ തലശ്ശേരി മാർക്കറ്റ് കയ്യടക്കുന്നു. തറയിൽ വൈക്കോൽ വിരിച്ചു മാങ്ങ നിരത്തിയ ശേഷം വീണ്ടും വൈക്കോൽ പൊതിഞ്ഞാണ് കുറ്റിയാട്ടൂർ മാങ്ങ പഴുപ്പിച്ച് മാർക്കെറ്റിലെത്തിക്കുന്നത്. മാങ്ങകൾ നാലു ദിവസങ്ങൾക്കു ശേഷം മാത്രമാണ് പഴുക്കുന്നത്. കുറ്റിയാട്ടൂർ മാങ്ങ മാർക്കെറ്റിൽ പൊതുവിൽ സ്വീകാര്യമായതോടെ വ്യാജമാങ്ങകൾ കുറ്റിയാട്ടൂർ മാങ്ങയെന്ന പേരിലാണ് തലശേരിയിൽ വ്യാപകമായി വിൽപ്പന നടത്തുന്നത്. യഥാർത്ഥ കുറ്റിയാട്ടൂർ മാങ്ങയുടെ വില 60മുതൽ 70രൂപ വരെയാണ്. വ്യാജ മാങ്ങകൾ പഴുപ്പിക്കാനുപയോഗിക്കുന്നത് മാരകമായ വിഷാംശമുള്ള പൊടികളും സ്പ്രേകളുമാണെന്നു ഇതിനോടകം തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
Kerala
കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വ്യാജൻ തലശ്ശേരിയിൽ വിപണി കയ്യടക്കുന്നു
Previous Articleആറളത്ത് വീണ്ടും കാട്ടാന ടാപ്പിംഗ് തൊഴിലാളിയെ തുരത്തി ഓടിച്ചു