മലപ്പുറം: ദേശീയ ജനറൽ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ ഇന്നലെ ചെന്നൈയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പായി. ഇ അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തികൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനമായത്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പാർട്ടിക്കുള്ളിൽ തുടങ്ങി. ഉപതിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നേടുകയാണ് ലക്ഷ്യം. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.
India, Kerala
കുഞ്ഞാലിക്കുട്ടി മലപ്പുറത്തു സ്ഥാനാർഥി
Previous Articleജിഷ്ണുവിന്റെ വീട് സന്ദർശിക്കാത്ത ഒരേ ഒരു വ്യക്തി മുഖ്യമന്ത്രി